മാനന്തവാടി ഗവ: കോളേജില്‍ യുവ ഉത്സവിന് തുടക്കം

0

നെഹ്‌റു യുവകേന്ദ്രയുടെയുയും മാനന്തവാടി ഗവണ്‍മെന്റ് കോളേജിന്റെയും നേതൃത്വത്തിലുള്ള യുവ ഉത്സവിന് മാനന്തവാടി ഗവ: കോളേജില്‍ തുടക്കമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ അബ്ദുല്‍സലാം അധ്യക്ഷനായിരുന്നു. സബ് കലക്ടര്‍ പി ശ്രീലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.
നെഹ്‌റു യുവകേന്ദ്ര ആരംഭിക്കുന്ന മഴവെള്ള സംഭരണത്തിനായുള്ള ക്യാച്ച് റെയിന്‍ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും സബ് കലക്ടര്‍ നിര്‍വഹിച്ചു എന്‍എസ്എസ് കേരള ലക്ഷദ്വീപ് റീജണല്‍ ഡയറക്ടര്‍ ജി. ശ്രീധര്‍,വയനാട് ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍,അക്കൗണ്ട്‌സ് ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്റ് പി. അസ്മാബി എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!