ന്യൂസ് പേപ്പര്‍ ചലഞ്ചിന് തുടക്കം
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനും , യൂത്ത് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും വേണ്ടി യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ ന്യൂസ് പേപ്പര്‍ ചലഞ്ചിന് തുടക്കമായി.പഴയ പത്രങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിച്ച് വില്‍പ്പന നടത്തി ലഭിക്കുന്ന തുക യൂത്ത് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. പദ്ധതി കേണിച്ചിറയില്‍ എം എല്‍ എ ഐ സി ബാലകൃഷ്ണ്ണന്‍ ഉദ്ഘാടനം ചെയ്തു .
നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു തോട്ടത്തില്‍ , ജില്ലാ വൈ: പ്രസിഡന്റ് സിറിള്‍ ജോസ് , എല്‍ദോസ് മണല്‍വയല്‍ , ഗഫൂര്‍ പടപ്പ് , സന്തോഷ് , അതുല്‍ തോമസ് , അമല്‍ ബാബു , സുമേഷ് കോളിയാടി ,ഷമീര്‍ വാകേരി , രജനി ചന്ദ്രന്‍ തുടങ്ങിയവര്‍
സംസാരിച്ചു .