കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീട് നിര്‍മ്മിച്ച് നല്‍കും

0

കീഴടങ്ങിയ വയനാട് സ്വദേശി മാവോയിസ്റ്റ് രാമു എന്ന ലിജേഷിന് പുനരധിവാസ പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കും. അനുയോജ്യമായ സ്ഥലം എറണാകുളം ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടറുമായി കൂടിയാലോചിച്ച് കണ്ടെത്താന്‍ മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി. സ്ഥലം കണ്ടെത്തിയ ശേഷം വീട് നിര്‍മ്മിക്കുന്നതിന് എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് കളക്ടര്‍, ജില്ലാ പോലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നല്‍കും. സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിക്കുന്നതിന് പരമാവധി 15 ലക്ഷം രൂപ അനുവദിക്കും. 28.05.2018ന് ഇറങ്ങിയ ഉത്തരവ് പ്രകാരം കേരളത്തിലെ മാവോയിസ്റ്റ് കേഡറുകള്‍ക്കായി കീഴടങ്ങല്‍ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കീഴടങ്ങിയ ലിജേഷിന് ആനുകൂല്യങ്ങളും അനുവദിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!