വനം വകുപ്പ് മന്ത്രി നാളെ ജില്ലയില്‍

0

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാളെ ജില്ലയില്‍.കനത്ത സുരക്ഷയൊരുക്കാന്‍ വന്‍ പോലീസ് സംഘം.കലക്ട്രേറ്റില്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കും.കലക്ട്രേറ്റിലെ സര്‍വ്വകക്ഷി യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ വീട് സന്ദര്‍ശിക്കും രാവിലെ 9. 30 നാണ് കലക്ട്രേറ്റില്‍ സര്‍വ്വകക്ഷിയോഗം. 11 .30-ന് പെരുന്തട്ട സൈക്ലിംഗ് മത്സരം ഉദ്ഘാടനം ചെയ്യും.കടുവയുടെ ആക്രമണത്തില്‍ മരിച്ച പുതുശ്ശേരിയിലെ തോമസിന്റെ വീട് ഉച്ചയ്ക്ക് രണ്ടു മണിക്ക് സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 3 .30-ന് വൈത്തിരി പഞ്ചായത്ത് ജനകീയ സമിതി നിര്‍മ്മിച്ച ജനകീയ ഫെന്‍സിംഗിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ ഉപയോഗിച്ച് വലിയ സുരക്ഷയൊരുക്കും

 

 

Leave A Reply

Your email address will not be published.

error: Content is protected !!