സംസ്ഥാനത്തെ മികച്ച പത്ത് ലൈബ്രറിയന്‍മാരുടെ പട്ടികയില്‍ ഇടം നേടി എം. നാരായണന്‍
കഴിഞ്ഞ 39 വര്‍ഷമായി ലൈബ്രറേറിയന്‍ എന്ന നിലയില്‍ മികച്ച സേവനം നടത്തിയ എം. നാരായണന്‍ സംസ്ഥാനത്തെ മികച്ച പത്ത് ലൈബ്രറിയന്‍മാരുടെ പട്ടികയില്‍ ഇടം നേടി.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ലൈബ്രീയനായ നാരായണന്‍ ഈ പട്ടികയില്‍ ഇടം നേടുന്ന ജില്ലയിലെ ഏക ലൈബ്രറേറിയന്‍ കൂടിയാണ്. ജനുവരി 26 തൃശ്ശൂരില്‍ നടക്കുന്ന ആറാമത് അക്ഷരായനം സംഗമത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങും
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ലൈബ്രറേറിയനായ ഈ 61 കാരന്‍ കഴിഞ്ഞ 39 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് ലൈബ്രറി കൗണ്‍സിലിന്റെതും, പ്രാദേശിക തലത്തിലും. നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ മികച്ച 10 ലൈബ്രേറിയന്മാരുടെ പട്ടികയില്‍ ഇടം നേടിയതോടെ മികച്ച അംഗീകാരമാണ് കൈവന്നിരിക്കുന്നത്. ലൈബ്രറിയുടെ ഉന്നമനത്തിനായും, വായനക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിലും, മികച്ച പ്രവര്‍ത്തനമാണ് ഇദ്ദേഹം നടത്തുന്നത്.
ലൈബ്രറി ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തുടര്‍ച്ചയായി ജില്ലയിലെ എ പ്ലസ് ലൈബ്രറികളുടെ പട്ടികയില്‍ പബ്ലിക് ലൈബ്രറിക്ക് ഇടം നേടാനും സാധിച്ചു. വായനയെ ജീവനുതുല്യം സ്‌നേഹിക്കുന്ന നാരായണന്‍ വെള്ളമുണ്ടയുടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും കൂടിയാണ്. ആദ്യമായാണ് ലൈബ്രറിമാര്‍ക്കായി ഇങ്ങനെ ഒരു പുരസ്‌കാരം സംഘടിപ്പിക്കുന്നത്. ആദ്യ പുരസ്‌കാരം നേടിയെടുക്കാന്‍ സാധിച്ചതില്‍ സന്തോഷത്തിലാണ് ഇപ്പോള്‍ നാരായണനും വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഭാരവാഹികളും..