ആര്‍ദ്ര വിദ്യാലയം ഹെല്‍ത്തി ലൈഫ് ക്യാമ്പയിന് തുടക്കമായി

0

പടിഞ്ഞാറത്തറ ഹൈസ്‌കൂളില്‍ ആര്‍ദ്ര വിദ്യാലയം ഹെല്‍ത്തി ലൈഫ് ക്യാമ്പയിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഉദ്ഘടനം ചെയ്തു. വിദ്യാകിരണം മിഷന്‍ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് അധ്യക്ഷനായിരുന്നു. ജീവിത നൈപുണ്യം, ലഹരിമുക്ത വിദ്യാലയം കുട്ടികള്‍ക്കുള്ള പങ്ക്, ആരോഗ്യകരമായ ഭക്ഷണ രീതി, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ സുഷമ, മെഡിക്കല്‍ ഓഫീസര്‍ കിഷോര്‍ കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവസുബ്രഹ്‌മണ്യന്‍, ഹെഡ്മാസ്റ്റര്‍ ബാബു, നവകേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!