ഇന്ന് ചാര്‍ളി ചാപ്ലിന്റെ ഓര്‍മ്മദിനം

0

സര്‍ ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ കെബിഇ അഥവാ നമുക്കറിയാവുന്ന ചാര്‍ലി ചാപ്ലിന്‍ ലോകപ്രശസ്തനായ ഒരു ഹാസ്യനടനും ചലച്ചിത്ര നിര്‍മ്മാതാവും സംഗീതസംവിധായകനുമായിരുന്നു. നിശബ്ദ സിനിമകളുടെ കാലഘട്ടത്തിലെ ഇതിഹാസ താരമായിരുന്ന ചാപ്ലിന്‍ പിന്നീട് ശബ്ദ സിനിമകളിലും തന്റേതായ ഇടം കണ്ടെത്തി. ചലച്ചിത്രമേഖലയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളില്‍ ഒരാളാണ് ചാര്‍ലി ചാപ്ലിന്‍.വിക്ടോറിയന്‍ കാലഘട്ടത്തിലെ കുട്ടിക്കാലം മുതല്‍ 1977ല്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് വരെ 75 വര്‍ഷത്തിലേറെ ചാര്‍ലി ചാപ്ലിന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പല മികച്ച സിനിമകളുടെയും ഭാഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ‘ദി കിഡ്’ ആണ്. തുടര്‍ന്ന് എ വുമണ്‍ ഓഫ് പാരീസ്, ദി ഗോള്‍ഡ് റഷ്, ദി സര്‍ക്കസ് എന്നിവ സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളായി മാറി.സിറ്റി ലൈറ്റ്‌സ്, മോഡേണ്‍ ടൈംസ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചവയാണ്. ശബ്ദ സിനിമകള്‍ക്ക് ജനപ്രീതി ലഭിച്ച കാലഘട്ടത്തില്‍ സംഭാഷണമില്ലാതെ പോലും ചാപ്ലിന്റെ സിനിമകള്‍ ഹിറ്റായി എന്നുള്ളതാണ് ചാര്‍ലി ചാപ്ലിനെ വ്യത്യസ്തനാക്കുന്നത്. അഡോള്‍ഫ് ഹിറ്റ്‌ലറെ ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിച്ച ദി ഗ്രേറ്റ് ഡിക്ടേറ്റര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശബ്ദ ചിത്രം.സിറ്റി ലൈറ്റ്‌സ്, മോഡേണ്‍ ടൈംസ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചവയാണ്. ശബ്ദ സിനിമകള്‍ക്ക് ജനപ്രീതി ലഭിച്ച കാലഘട്ടത്തില്‍ സംഭാഷണമില്ലാതെ പോലും ചാപ്ലിന്റെ സിനിമകള്‍ ഹിറ്റായി എന്നുള്ളതാണ് ചാര്‍ലി ചാപ്ലിനെ വ്യത്യസ്തനാക്കുന്നത്. അഡോള്‍ഫ് ഹിറ്റ്‌ലറെ ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിച്ച ദി ഗ്രേറ്റ് ഡിക്ടേറ്റര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശബ്ദ ചിത്രം.അഞ്ചാം വയസ്സുമുതല്‍ അഭിനയിച്ചു തുടങ്ങിയ ചാര്‍ളി ചാപ്ലിന്‍ 80 ആം വയസ്സുവരെ അഭിനയരംഗത്തു തുടര്‍ന്നു. ചാപ്ലിന്‍ ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ചത് ”ട്രാമ്പ്” എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല്ല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു. ചാപ്ലിന് രണ്ട് പ്രത്യേക ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ചാപ്ലിനെ ആദ്യം ”ഏറ്റവും നല്ല നടന്‍”, ”ഏറ്റവും നല്ല ഹാസ്യ ചിത്രത്തിന്റെ സംവിധായകന്‍” എന്നീ പുരസ്‌കാരങ്ങള്‍ക്കായിരുന്നു തിരഞ്ഞെടുത്തത്. എങ്കിലും ഇതിന് പകരം അഭിനയം, കഥാരചന, സംവിധാനം, നിര്‍മ്മാണം എന്നിവയിലുള്ള വൈവിധ്യത്തിനും അസാമാന്യ പ്രതിഭയ്ക്കുമുള്ള പ്രത്യേക പുരസ്‌കാരം നല്‍കി. ചാപ്ലിന്റെ രണ്ടാമത്തെ പുരസ്‌കാരം 44 വര്‍ഷങ്ങള്‍ക്കു ശേഷം 1972 ല്‍ ആണ് വന്നത്. ഈ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നേരം കാണികള്‍ എഴുന്നേറ്റുനിന്ന് കൈ അടിച്ചത് ചാപ്ലിനു വേണ്ടിയായിരുന്നു.

‘ഒരിക്കല്‍ ചാര്‍ളി ചാപ്ലിന്‍ ഒരു സദസ്സില്‍ തമാശ പൊട്ടിച്ചു. ആളുകള്‍ കൂട്ടച്ചിരി. ചാപ്ലിന്‍ വീണ്ടും അതേ തമാശ കാച്ചി. ചിരിയുടെ തോത് കുറഞ്ഞു. പിന്നെയും ചാപ്ലിന്‍ അതേ തമാശ തന്നെ പറഞ്ഞതോടെ ആരും ചിരിക്കാതെയായി. അപ്പോള്‍ ചാപ്ലിന്‍ ഇങ്ങനെ പറഞ്ഞത്രേ: ‘ഒരേതമാശ ആവര്‍ത്തിക്കുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒരേ സങ്കടമോര്‍ത്ത് വീണ്ടും വീണ്ടും കരയുന്നത് എന്തിനാണ്…?
സിനിമ എന്ന മാധ്യമത്തെ തനിക്കു മുന്‍പും പിന്‍പും എന്ന് രണ്ടായി വിഭജിച്ച പ്രതിഭ. വ്യവസായ വിപ്ലവത്തിന്റെ പ്രത്യാഘാതം വരച്ചുകാട്ടിയ മോഡേണ്‍ ടൈംസ്, ഫാസിസത്തിനെതിരെ വിരല്‍ ചൂണ്ടിയ ദ് ഗ്രേറ്റ് ഡിക്റ്റേറ്റര്‍, പച്ചയായ ജീവിതാവിഷ്‌കാരം സിറ്റി ലൈറ്റ്സ്, സ്വന്തം കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് ഒരുക്കിയ ദ് കിഡ്…ഇതിഹാസതുല്യമായ ചാപ്ലിന്‍ ചിത്രങ്ങള്‍ ഇന്നുമുണ്ട് ജനഹൃദയങ്ങളില്‍.

Leave A Reply

Your email address will not be published.

error: Content is protected !!