മാനന്തവാടി നഗരസഭയിലെ എബിസിഡി ക്യാമ്പയിന്‍ 20,21,22, തീയ്യതികളില്‍

0

മാനന്തവാടി നഗരസഭ എ.ബി.സി.ഡി.ക്യാമ്പയിന്‍ ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ സ് ജൂബിലി ഹാളില്‍ വെച്ച് 20,21,22, തീയ്യതികളില്‍ നടക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുമായാണ് ക്യാമ്പയിന്‍ നടത്തുന്നത്.ക്യാമ്പില്‍ മൂവ്വായിരത്തോളം പട്ടികവര്‍ഗ്ഗക്കാര്‍ പങ്കെടുക്കും.ക്യാമ്പില്‍ ജില്ലാ കലക്ടര്‍ എം.ഗീത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, എ.ഡി.എം.എന്‍.ഐ.ഷാജു, സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, എന്നിവര്‍ പങ്കെടുക്കും.പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ്.ബാങ്ക് അക്കൗണ്ട് ജനന സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് നഷ്ടടപ്പെട്ടവര്‍ക്ക് ലഭ്യമാക്കല്‍, പെന്‍ഷന്‍ തുടങ്ങിയരേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ക്യാമ്പ് നടത്തുന്നത്.വാര്‍ത്ത സമ്മേളനത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയര്‍മാന്‍മാരായ പി.വി.എസ്.മൂസ്സ, ലേഖ രാജീവന്‍, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്, മാര്‍ഗരറ്റ് തോമസ്, ഷിബു കെ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!