ജില്ലാ ക്ഷീര കര്‍ഷക സംഗമം 21- മുതല്‍ മീനങ്ങാടിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയനാട്ടിലെ ക്ഷീരമേഖലയുടെ സാദ്ധ്യതകളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ചര്‍ച്ചചെയ്യപ്പെടുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും പുതുതലമുറയെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷയും, പോഷകസുരക്ഷയും ഉറപ്പുവരുത്തുന്നതുവഴി ഗ്രാമീണ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പരിപാടി നടത്തുന്നത്.
ക്ഷീര വികസന വകുപ്പിന്റെയും വയനാട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ വയനാട്ടിലെ മുഴുവന്‍ ക്ഷീര കര്‍ഷകരെയും പങ്കെടുപ്പിച്ച് ഡിസംബര്‍ 21 മുതല്‍ 23 വരെയാണ് മീനങ്ങാടിയില്‍ വെച്ച് വയനാട് ജില്ലാ ക്ഷീരകര്‍ഷക സംഗമം നടത്തുനത് .
21 ന് വൈകിട്ട് 4 മണിക്ക് വിളംബര ജാഥയോടു കൂടി ആരംഭിക്കുന്ന ക്ഷീര സംഗമത്തില്‍ 22- ന് രാവിലെ 8 മണിക്ക് ചൂതുപാറയില്‍ വെച്ച് കന്നുകാലി പ്രദര്‍ശനവും 10 മണിക്ക് ക്ഷീര സംഘം പ്രസിഡണ്ട്, സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ”അതിജീവനം ആത്മ വിശ്വാസത്തിലൂടെ എന്ന വിഷയത്തില്‍ അഡ്വ. ദിനേശ് വാര്യര്‍ നടത്തുന്ന മോട്ടിവേഷന്‍ ക്ലാസ്സ്, തുടര്‍ന്ന് ഡയറി ക്വിസ്സ്, വിവിധ ക്കുന്നതാണ്. തത്സമയ മത്സരങ്ങള്‍ എന്നിവ ഉണ്ടായിരി.23 ന് രാവിലെ 9.30 ന് മീനങ്ങാടി സെന്റ് മേരീസ് സൂനോറോ ചര്‍ച്ച് ആഡിറ്റോ റിയത്തില്‍ ആരംഭിക്കുന്ന ക്ഷീരകര്‍ഷക സെമിനാറില്‍ ഡോ.ഷണ്‍മുഖവേല്‍ ”കന്നു കാലികളിലെ രോഗങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും” എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും.സമാപന സമ്മേളനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി രാവിലെ 11.30 ന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലയിലെ എം.എല്‍.എ.മാരായ .ഐ.സി.ബാലകൃഷ്ണന്‍, അഡ്വ. ടി സിദ്ധിഖ്, ഒ.ആര്‍. കേളു, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസൈനാര്‍, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയന്‍, മില്‍മ ചെയര്‍മാന്‍
കെ.എസ്.മണി, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി.ഉണ്ണികൃഷ്ണന്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ .ഡോ.എ.കൗശികന്‍ ഐ.എ.എസ്. തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകര്‍, യുവ കര്‍ഷകന്‍, മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന സംഘങ്ങള്‍ തുടങ്ങിയവരെ ആദരിക്കുന്നുണ്ടെന്ന് മീനങ്ങാടി ക്ഷീരസംഘം പ്രസിഡണ്ട് പി.പി. ജയന്‍, സെക്രട്ടറി കെ ബി.മാത്യു ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ. .ഉഷാദേവി, എന്നിവര്‍ അറിയിച്ചു.