കമ്പമലയില്‍ 78.3 ശതമാനം പോളിങ്

മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പര്‍ ബൂത്തായ കൈതക്കൊല്ലി ഗവ ലോവര്‍ പ്രൈമറി സ്‌കൂളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 78.3 ശതമാനം പോളിംഗാണ് ബൂത്തില്‍ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ്…

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരിക്കല്ലൂരില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കാല്‍ക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ വലിയ പിടികക്കല്‍ യാസിര്‍ അറഫാത്ത് (32), പയ്യാനക്കടവത്ത് പി.കെ. അബ്ദുള്‍ സലിം…

കര്‍ശന സുരക്ഷയൊരുക്കി പൊലീസ് സേന

വനാന്തര -വനാതിര്‍ത്തി ഗ്രാമങ്ങളിലെ ബൂത്തുകളില്‍ സുരക്ഷ ഒരുക്കി പൊലീസ് സേന. മുത്തങ്ങ,കുറിച്യാട്,ചെട്ട്യാലത്തൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് പൊലീസ് സേന കര്‍ശന സുരക്ഷ ഒുക്കിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്…

മാതൃകാ പോളിങ് സ്റ്റേഷന്‍ പ്രകൃതി സൗഹൃദം: ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പോളിങ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു

സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷന്‍ സമ്മതിദായകര്‍ക്ക് പ്രകൃതി സൗഹൃദ അന്തരീക്ഷം ഒരുക്കി. മാതൃകാ ബൂത്തിലെത്തി വോട്ട് ചെയ്യുന്നവര്‍ക്ക് വിവിധ പഴങ്ങള്‍ കഴിച്ച് സെല്‍ഫിയെടുത്ത് മടങ്ങാം. പ്ലാസ്റ്റിക്കിനോട്…

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉച്ച് വരെ വോട്ട് ചെയ്തത് 509002 പേര്‍

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചക്ക് ഒരു മണി പിന്നിട്ടപ്പോള്‍ 34.80 ശതമാനം വോട്ട് രേഖപ്പെടുത്തി. 509002 പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 34146 പുരുഷന്മാരും 34432…

ഇ വി എം തകരാറിലായി; വോട്ടിംഗ് തടസ്സപ്പെട്ടു

പൊഴുതന പഞ്ചായത്ത് ഗവ എല്‍ പി വലിയപാറ സ്‌കൂള്‍ പോളിംഗ് ബൂത്തില്‍ ഇ വി എം തകരാറിലായി. ബാറ്ററി തകരാറാണെന്ന് കരുതി ബാറ്ററി മാറ്റിയിട്ടെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാന്‍ സാധിച്ചില്ല. അന്‍പത് വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് ഇ വി എം…

ലോക്സഭതെരഞ്ഞെടുപ്പ്: ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 17.51 ശതമാനം വോട്ട് രേഖപ്പെടുത്തി

ലോക്സഭതെരഞ്ഞെടുപ്പ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 17.51 ശതമാനം വോട്ട് രേഖപ്പെടുത്തി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 19064 പുരുഷന്മാരും 18521 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി .സുല്‍ത്താന്‍ ബത്തേരിയില്‍…

കള്ളവോട്ട് ,ആള്‍മാറാട്ടം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

സുതാര്യവും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിന് പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ രേണു രാജ്. വോട്ടര്‍മാരെ ബൂത്തുകളില്‍ സ്വാധീനിക്കല്‍, കള്ളവോട്ട്, വ്യാജവോട്ട്, ആള്‍മാറാട്ടം, ബൂത്തുപിടിത്തം…

കെ.സുരേന്ദ്രന്‍ വോട്ട് രേഖപ്പെടുത്തി

ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍ കോഴിക്കോട് അത്തോളി മൊടക്കല്ലൂര്‍ എയുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

പോളിംഗ് തുടങ്ങി

കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 76 -ാം നമ്പര്‍ ബൂത്തില്‍ പോളിംഗ് തുടങ്ങി. വോട്ടിംഗ് മെഷീന്‍ തകരാര്‍ ആയതിനാല്‍ പോളിംഗ് വൈകിയിരുന്നു.തകരാര്‍ പരിഹരിച്ചതിന് ശേഷം 50 മിനിറ്റോളം വൈകിയാണ് പോളിംഗ് ആരംഭിച്ചത്. പ്രായമായവരടക്കമുള്ള…
error: Content is protected !!