വന്യജീവികളെ വനത്തിനകത്ത് തന്നെ ഒതുക്കി നിര്‍ത്തുന്നതിനായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ സോളാര്‍ ഫെന്‍സിംഗ് 10 ഇന കര്‍മ്മ പരിപാടി വനം വകുപ്പ് ആരംഭിച്ചത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കേരളത്തിലെ വനാതിര്‍ത്തിയില്‍ വനം വകുപ്പ് ഒരുക്കിയ പ്രതിരോധ സംവിധാനങ്ങളില്‍ 98% സോളാര്‍ പവര്‍ ഫെന്‍സാണ്. ചെലവ് കുറഞ്ഞതും ഫലപ്രദവുമായ പ്രതിരോധ സംവിധാനമാണ് സോളാര്‍ പവര്‍ ഫെന്‍സ്. . കേരളത്തില്‍ 2400 കി.മി സോളാര്‍ പവര്‍ ഫെന്‍സാണ് നിലവിലുള്ളത്..
സോളാര്‍ പവര്‍ ഫെന്‍സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ് എനര്‍ജൈസര്‍, ബാറ്ററി, ബാറ്ററി ചാര്‍ജര്‍ മുതലായവ. ഇവക്ക് വരുന്ന ചെറിയ തകരാറുകള്‍ പോലും സോളാര്‍ പവര്‍ ഫെന്‍സിന്റെ തകര്‍ച്ചക്ക് കാരണമാകുന്നു. സോളാര്‍ പവര്‍ ഫെന്‍സ് നിര്‍മ്മാണം പലപ്പോഴും ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരാറുകാരാണ്. ഇവര്‍ ലഭ്യമാക്കുന്ന എനര്‍ജൈസര്‍, ബാറ്ററി, ബാറ്ററി ചാര്‍ജര്‍ മുതലായവക്ക് തകരാര്‍ സംഭവിച്ചാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് മൈസൂര്‍ കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ എത്തിക്കേണ്ടി വരും. ഇതിന് നേരിടുന്ന കാലതാമസവും ബുദ്ധിമുട്ടും സോളാര്‍ പവര്‍ ഫെന്‍സിന്റെ പ്രവര്‍ത്തനത്തെ ആകമാനം ബാധിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് കേരളത്തില്‍ ആദ്യമായി നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മാനന്തവാടിയില്‍ സോളാര്‍ പവര്‍ ഫെന്‍സ് സര്‍വ്വീസ് സെന്റര്‍ ആരംഭിച്ചത്.
2025 മാര്‍ച്ചില്‍ ആരംഭിച്ച സര്‍വ്വീസ് സെന്ററില്‍ കഴിഞ്ഞ 5 മാസത്തിനിടയില്‍ 380 ഓളം ഉപകരണങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്തു. സുമാര്‍ 50 ലക്ഷത്തോളം വില വരുന്ന ഉപകരണങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ മാത്രമേ ചെലവ് വന്നിട്ടുള്ളൂ. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നും ഉപകരണങ്ങള്‍ സര്‍വീസ് സെന്ററില്‍ എത്തിച്ച് അറ്റകുറ്റപണി ചെയ്യുന്നുണ്ട്. കേരളത്തിലെ എല്ലാ വനം ഡിവിഷനില്‍ നിന്നും ഉള്ള തകരാറിലായ ഉപകാരണങ്ങള്‍ സോളാര്‍ പവര്‍ ഫെന്‍സ് ഉപകരണങ്ങള്‍ സര്‍വീസ് സെന്ററില്‍ എത്തിച്ച് മെയ്ന്റനന്‍സ് ചെയ്യുകയാണ് ലക്ഷ്യം. ഈ പ്രവര്‍ത്തിയിലൂടെ സര്‍ക്കാരിന് സാമ്പത്തിക ലാഭം ലഭ്യമാക്കുക എന്നതിലുപരി തകരാര്‍ കൂടാതെ സോളാര്‍ പവര്‍ ഫെന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും.