നടവയല്‍ ചിറ്റാലൂര്‍ക്കുന്ന് ഞാണന്‍ ഉന്നതി റോഡിനെ അവഗണിക്കുന്നെന്നാരോപിച്ച് കുടുംബങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. റോഡിന്റെ കുറച്ച് ഭാഗം തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി കോണ്‍ക്രിറ്റ് ചെയ്തങ്കിലും ചിറ്റാലൂര്‍ക്കുന്ന് പ്രധാന റോഡില്‍ നിന്നും പ്രവേശിക്കുന്ന ഭാഗമാണ് തകര്‍ന്ന് ചളിക്കുളമായി കിടക്കുന്നത്. 20 ഓളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കാല് നടയാത്ര പോലും ഇതു വഴി സാധ്യമല്ലാത്ത സാഹചര്യമാണ്. അധികൃതരുടെ അനാസ്ഥയാണ് റോഡ് തകരാന്‍ കാരണമെന്നും അടിയന്തരമായി നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം .
Related Posts
പോക്സോ ; വയോധികന് തടവും പിഴയും
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബത്തേരി മണിച്ചിറ ചെറുതോട്ടത്തില്‍ വീട്ടില്‍ ഡോണല്‍ ലിബറ (ജോണ്സണ് 65)നാണ് ഐപിസി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും…
ആരോപണം പച്ചക്കള്ളം-ടി. സിദ്ധീഖ് എം.എൽ.എ
കൽപ്പറ്റ:വാഹന അപകടത്തിൽ പരിക്കേറ്റ ആളിൽ നിന്ന് പണം വാങ്ങി കേസ് അട്ടിമറിക്കാൻ എംഎൽഎ ഓഫീസ് സഹായിച്ചെന്ന വാദം പച്ചക്കള്ളം. ഈ കേസുമായി എംഎൽഎ ഓഫീസിന് യാതൊരു ബന്ധവുമില്ല.…
വി.പി.പി മേനോന് സ്വര്‍ണ്ണ മെഡല്‍ നേടി വയനാട്ടുകാരി ഡോ.ജസ്റ്റി ജോസഫ്
രാജ്യത്തെ ഐ.ഐ.ടികളിലെ 2024-25 വര്‍ഷത്തെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോന് സ്വര്‍ണ്ണ മെഡല്‍ വയനാട് വടുവഞ്ചാല്‍ സ്വദേശി ഡോ.ജസ്റ്റി ജോസഫിന്.നിലവില്‍ ഐ.ഐ.ടി ഇന്‍ഡോറില്‍ റിസര്‍ച്ച്…