ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട് രജിസ്ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04935 241322

സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബി.എഡ് ഫിസിക്കല്‍ സയന്‍സ് (ഇ.ഡബ്ല്യൂ.എസ്)വിഭാഗത്തില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ – 9605974988, 9847754370

സ്‌പോട്ട് അഡ്മിഷന്‍

മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് കോളേജില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷനില്‍ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍: 9846608596, 9633002394, 9446162634

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 04952301772, 9645988188

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള സ്ഥാപങ്ങള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 49 സീറ്റുള്ള എ.സി/നോണ്‍ എ.സി ടൂറിസ്റ്റ് ബസ് ഉടമകള്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് മൂന്നിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ക്വട്ടേഷനില്‍ 50 പേര്‍ക്കുള്ള ഭക്ഷണ നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍ – 04936 202232.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version