പനമരം ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷം.ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പെടുന്നത് പതിവായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
ടൗണില്‍ കൃത്യമായ പാര്‍ക്കിംഗ് സംവിധാനമില്ലാത്തതും വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്നവര്‍ പാതയോരത്ത് വാഹനങ്ങള്‍ അലക്ഷ്യമായി തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു
പനമരത്തെ ട്രാഫിക്ക് പരിഷ്‌ക്കാരം പഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയെന്നും ഗതാഗത കുരുക്ക് കാരണം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും നാട്ടുകാര്‍ പറയുന്നു.പനമരം – ബീനാച്ചി റോഡിലെ ചെറിയപാലത്തിന്റെ നിര്‍മ്മണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നടവയല്‍ റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.എത്രയും വേഗം പനമരം ടൗണില്‍ മികച്ച ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം