ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേളക്ക് എന്‍ട്രി ക്ഷണിച്ചു
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓഗസ്റ്റ് 11, 12 തിയതികളിലായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായിക മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്സ്, യോഗ മത്സരങ്ങളില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ക്രിക്കറ്റ്, പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്, കബഡി, കാരംസ്, ഖോ-ഖോ, ഹോക്കി, ലോണ്‍ ടെന്നീസ്, ഗുസ്തി എന്നീ മത്സരങ്ങളിലേക്ക് പുരുഷന്‍മാര്‍ക്ക് എന്‍ട്രി നല്‍കാം. സര്‍വ്വീസില്‍ പ്രവേശിച്ച് ആറുമാസം പൂര്‍ത്തിയായ ജീവനക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ എന്‍ട്രി ഫോറം, രജിസ്ട്രേഷന്‍ ഫീസ് സഹിതം ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം ജില്ലാ സ്പോര്‍ട്സ് കൗണ്‍സ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 04936 202658,9778471869.
വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-65 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935 293055, 04935 293015,6282019242
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2025 ന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര -സാങ്കേതികം, പാരിസ്ഥിതികം, കലാ-സാംസ്‌കാരികം, പുതിയ കണ്ടെത്തലുകള്‍ തുടങ്ങിയ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ http://awards.gov.in പോര്‍ട്ടല്‍ മുഖേന ഓഗസ്റ്റ് 15 നകം നല്‍കണം. ഫോണ്‍- 04936 246098.
സീറ്റൊഴിവ്
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി. കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി/എസ്.ടി/ഒ.ബി.സി (എച്ച്)/ഒ.ഇ.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് www.ihrdadmission.org ലോ, കോളേജില്‍ നേരിട്ടോ അപേക്ഷ നല്‍കാം. ഫോണ്‍- 8547005060, 9387288283
ഓഫീസ് അസിസ്റ്റന്റ് നിയമനം
പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് നാലിന് ഓഫീസില്‍ എത്തണം. ഫോണ്‍- 8547005060
സീറ്റൊഴിവ്
മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം. ഫോണ്‍- 04935 240351, 9495647534
സ്‌പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന സ്‌പോട്ട് രജിസ്‌ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04935 241322
ഇന്‍സ്ട്രക്ടര്‍ നിയമനം
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് കോഴ്സുകളിലേക്ക് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് എട്ടിന് രാവിലെ 10 ന് കോളെജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍-8281362097
പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിനകം 0495 2414579 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0495-2414579
ഗതാഗത നിയന്ത്രണം
സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
കുടുംബകോടതി സിറ്റിങ്
കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.