വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും നിര്‍വഹിച്ചു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പൂര്‍ണ പുനരധിവാസം ഉറപ്പാക്കുന്നത് വരെ സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന റവന്യു മന്ത്രി കെ രാജന്‍. കളക്ടറേറ്റ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണവുംവിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷനായ ചടങ്ങില്‍ ആറു കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡും 10 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും നല്‍കിയാണ് റവന്യൂ മന്ത്രിഉദ്ഘാടനം നിര്‍വഹിച്ചത്.

ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എംബി, സിഎംഎ കോഴ്സുകളില്‍ പഠിക്കുന്ന 10 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. ദുരന്തബാധിത മേഖലയിലെ 250 വിദ്യാര്‍ത്ഥികള്‍ക്ക് സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് ലാപ്ടോപ്പ് നല്‍കിയത്. ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്ടോപ്പ് വിതരണത്തില്‍ 10 ലാപ്‌ടോപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തിരുന്നു. ബാക്കി 230 വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് കളക്ടറേറ്റില്‍ നിന്നും ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version