സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ജില്ലാ ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ കാര്‍ഗില്‍ വിജയദിനം ആചരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സൂര്യപ്രതാപ് സിം?ഗ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി, ദേശഭക്തി?ഗാനം, പോസ്റ്റര്‍ നിര്‍മ്മാണം തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
പ്രശ്‌നോത്തരി മത്സരത്തില്‍ പി എസ് ജിഷ്‌ന, എം ബി അളകനന്ദ എന്നിവര്‍ ഒന്നാം സ്ഥാനവും എം ചൈത്ര, എ പാര്‍വതി എന്നിവര്‍ രണ്ടാം സ്ഥാനവും പി ബി വൈഗ, പി ബി ശിവകീര്‍ത്തന എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗം ദേശഭക്തി?ഗാന മത്സരത്തില്‍ എന്‍ ആര്‍ നിവ്യ ഒന്നാം സ്ഥാനവും അംബിക രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ അനുശ്രീ അനില്‍ ഒന്നാം സ്ഥാനവും പി എസ് ശ്രേയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ സി എസ് അവനി, കെ എസ് അനന്യ എന്നിവര്‍
ഒന്നാം സ്ഥാനവും അനന്യ അനില്‍ കുമാര്‍, ശ്യാം കൃഷ്ണ എന്നിവര്‍ രണ്ടാം സ്ഥാനവും അന നഞ്ചല്‍, അനുകൃഷ്ണ, പി ബി ആദിത്യ , ജ്യോതിക ബാബു എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
ബാലുശ്ശേരി പൗര്‍ണ്ണമി തിയേറ്റേഴ്‌സ് കലാപരിപാടികള്‍ അവതരിപ്പിച്ചു. ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കലാപരിപാടി അവതരിപ്പിച്ചു. ഡെപ്യൂട്ടി എച്ച്എം റെജിമോള്‍, മാനേജര്‍ ഒ നൗഷാദ്, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം വി പ്രജിത്ത് കുമാര്‍, അമല്‍ ആസാദ് എന്നിവര്‍ സംസാരിച്ചു.