തിരുവനന്തപുരം ശ്രീ നാരായണപുരം നേതാജി പുരം സ്വദേശി മുഹമ്മദ് റമീസ് (27) ആണ് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൈബര്‍ സ്റ്റേഷന്‍ എസ്.ഐ. കെ. മുസ്തഫയും സംഘവുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.
സൈബര്‍ സ്റ്റേഷന്‍ എസ്.എച്ച്. ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ കയറി പറ്റിയ ജോഡിയുണ്ടെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകകളെകൊണ്ട് വിളിപ്പിക്കും. ഫോട്ടോക്കും മറ്റ് വിവരങ്ങള്‍ക്കും 1400 രൂപ വേണമെന്ന് ആവശ്യപ്പെട്ടു ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം കൈപ്പറ്റി തട്ടിപ്പ് നടത്തുകയാണ് പതിവ്.
ചൂരല്‍മല സ്വദേശി ബന്ധുവായ യുവാവിന് വേണ്ടി നടത്തിയ വിവാഹ ആലോചന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 1930 എന്ന പോലീസിന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിവിധ ജില്ലകളില്‍ നിന്നായി 27 പരാതികള്‍ ലഭിച്ചിട്ടുണ്ട്.
സബ് ഇന്‍സ്‌പെക്ടര്‍ ബിനോയി സ്‌കറിയ, ഹെഡ് കോണ്‍സ്റ്റബിള്‍ കെ.എ. അബ്ദുള്‍ സലാം, സി.പി.ഒ മുഹമ്മദ് അനീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസം മാത്രം 300 ലധികം പേരില്‍ നിന്ന് പ്രതി പണം കൈപ്പറ്റി. 2020 മുതല്‍ പ്രതി സമാന തട്ടിപ്പ് നടത്തി വരുന്നുണ്ട്.