മാടത്താനി അമ്മിണിയുടെ രണ്ട് വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. വീടിന് സമീപത്തെ റോഡരികില്‍ പുല്ലുതീറ്റുന്നതിനായി കെട്ടിയിട്ട പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. പശുക്കിടാവിന്റെ കരച്ചില്‍കേട്ട് നാട്ടുകാരെത്തിയപ്പോള്‍ കടുവ പശുക്കിടാവിനെ കടിച്ചുവലിച്ച് തൊട്ടടുത്ത കന്നാരംപുഴയോരത്തെ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ പശുക്കിടാവിന്റെ ജഡം ഉപേക്ഷിച്ച് കടുവ സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തി. കടുവ വീണ്ടും വരാനിടയുള്ളതിനാല്‍ എത്രയും വേഗം കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പുല്പള്ളിയില്നിന്നും പോലീസും സ്ഥലത്തെത്തിയിരുന്നു. പശുക്കിടാവിന്റെ ഉടമയ്ക്ക് ,വെറ്ററിനറി ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Related Posts
മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധത്തില്‍ സംഘര്‍ഷം
രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താഞ്ഞിലോട് ജനകീയ സമിതി മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധിച്ചു. റോഡ് ഉപരോധത്തില്‍ സംഘര്‍ഷം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തല്‍…
പണം വാങ്ങി മയക്കുമരുന്ന് കേസ് ഒതുക്കല്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം: കെ റഫീഖ്
വാഹനാപകടത്തിൽ പരിക്കേറ്റയാളിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയത് പണം വാങ്ങി ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ…
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ക്യാമ്പ് ബഹിഷ്കരിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റി
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളില്‍ ജൂലൈ 13 വരെയാണ് ക്യാമ്പ് നടക്കുക.…