തോല്പെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ താമരക്കുളം ചത്തിയറ മിഥുന് ഭവനില്‍ വിപിന്‍ ആര്.ചന്ദ്രനാ(41)ണ് മരിച്ചത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപിന്‍ അസുഖ ബാധിതനായതിനാല്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. തോല്പെട്ടിയിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപത്തെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്.ഇന്ന് വൈകീട്ടോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്സിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം വയനാട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.കഴിഞ്ഞ പത്തുവര്‍ഷമായി വയനാട്ടില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്തുവരികയാണ് വിപിന്‍. അവിവാഹിതനാണ്
Related Posts
മാറാതെ സ്വര്‍ണവില
കൂടിയും കുറഞ്ഞും നില്ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമൊന്നുമില്ല. ജൂലൈ 14ന് സ്വര്‍ണവില ഒരു പവന് 73240 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ കുറഞ്ഞ വില ജൂലൈ 17…
ആര്‍ദ്രം പദ്ധതിയില്‍ ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയില്‍ പുനര്‍നിര്‍മിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍. നാല് പ്രധാന ആശുപത്രികള്‍, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 23 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ്…
സ്വകാര്യ പണിമുടക്ക് യാത്രക്കാരെ വലച്ചു.
വിവിധ ജോലികള്‍ക്കും ആശുപത്രി ആവശ്യങ്ങള്‍ക്കുമായി നേരത്തെ ഇറങ്ങിയവരടക്കം വാഹനം കിട്ടാതെ ബുദ്ധിമുട്ടിലായി.വിദ്യാര്‍ത്ഥികളെ അടക്കം ബസ് സമരം കാര്യമായി ബാധിച്ചു.കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ റൂട്ടില്‍ ഇറക്കിയാണ് പണിമുടക്കിനെ നേരിട്ടത്.സുല്‍ത്താന്‍ബത്തേരി…