മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ മധ്യവയസ്‌കന് ഗുരുതര പരിക്ക്. പ്രദേശവാസിയായ ചക്കംകോല്ലി വിജയനാണ് (43) പരിക്കേറ്റത്. ഇന്ന് മൂന്ന് മണിയോടെ പഞ്ചാരക്കോല്ലി എസ്റ്റേറ്റിലെ ഒമ്പതാം ബ്ലോക്കിലാണ് സംഭവം. തുടയില്‍ ഗുരുതര പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമ സമയത്ത് കൂടെ ഉണ്ടായിരുന്ന ഉണ്ണി തെക്കംങ്കോല്ലി പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌പൊതു പ്രവര്‍ത്തകനായ സുഹൈര്‍ പഞ്ചാരക്കോല്ലിയുടെ നേതൃത്വത്തിലാണ് പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ എസ് രഞ്ജിത്ത് കുമാര്‍ വനപാലകര്‍ ആശുപത്രിയില്‍ ആവശ്യമായ സഹായത്തിനായി എത്തിയിട്ടുണ്ട്.
Related Posts
ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു
ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു. ചീരാല്‍ കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തുനായയെയാണ് ഇന്ന് പുലര്‍ച്ചെ പുലി കൊന്നത്. വീണ്ടും പ്രദേശത്ത് പുലി സാന്നിധ്യമുണ്ടായതോടെ നാട്ടുകാര്‍…
നിപ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്…
സംസ്ഥാനത്ത് 400 രൂപ കുറഞ്ഞു
72,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം…