രൂക്ഷമായ ദുര്‍ഗന്ധത്തെതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ കോഴി മാലിന്യം കണ്ടെത്തിയത്. പുഴയിലെ വെള്ളം പ്രദേശത്തെ നിരവധി പേര് കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതാണ് കൂടാതെ ചൂട്ടക്കടവ് പമ്പ് ഹൗസ് പരിസരത്തേക്കും ഈ വെള്ളം ഒഴുകിയെത്തും. ചത്ത കോഴിയെ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് വലിയ തോതില്‍ പുഴയില്‍ രാത്രിയുടെ മറവില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവ പുഴയരികില്‍ കുമിഞ്ഞ് കൂടി കിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കും. അവശിഷ്ടങ്ങള്‍ കാക്കകളും മറ്റും കൊത്തി കൊണ്ട് പോയി സമീപത്തെ കിണറുകളില്‍ ഇടുന്നതും ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കും. ഇത്തരത്തില്‍ ആദ്യമായാണ് മാലിന്യ അവശിഷ്ടങ്ങള്‍ കാണുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. നഗരസഭ പരിധിയിലെ ചങ്ങാടക്കടവ്, ചാമാടി പൊയില്‍ എന്നിവിടങ്ങളിലും മുമ്പ് അറവ് അവശിഷ്ട്ടങ്ങള്‍ പുഴയില്‍ തള്ളിയിരുന്നു.
Related Posts
ഓര്‍മയുടെ ഒരാണ്ട്; പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ…
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ് റിയാസ്
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ…
ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. കളേ്രക്ടറ്റില്‍ പുനരധിവാസ…