തലപ്പുഴ റൂസ ഗവ. മോഡല്‍ ഡിഗ്രി കോളേജില്‍ ബി.എ മലയാളം, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ജിയോ ഇന്‍ഫര്‍മാറ്റിക്സ് ആന്റ് റിമോട്ട് സെന്‍സിംഗ്, ബി.എസ്.സി സൈക്കോളജി ആന്റ് ന്യൂറോ സയന്‍സ് എന്നീ നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.വിവിധ കാരണങ്ങളാല്‍ അലോട്ട്മെന്റില്‍ നിന്ന് പുറത്തായവര്‍, നിലവില്‍ പ്രവേശനം ലഭിച്ചവര്‍, പ്രവേശനം ലഭിക്കാത്തവര്‍ ഇവര്‍ക്കെല്ലാം അപേക്ഷിക്കാം. അപേക്ഷ കോളേജില്‍ നേരിട്ട് തരേണ്ട@തില്ല. നിലവില്‍ അഡ്മിഷന് എടുത്തവര്‍ സ്പോട്ട് അഡ്മിഷന് ലഭിച്ച കോളേജുകളില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ നിലവില്‍ അഡ്മിഷന് ലഭിച്ച സ്ഥാപനങ്ങളില്‍ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ. അഡ്മിഷന് ലഭിക്കുന്നവര്‍ ജൂലൈ 22, 23 തീയതികളില്‍ അഡ്മിഷന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദര്‍ശിക്കുക. അന്വേഷണങ്ങള്‍ക്ക് 9495647534 , 04935 240351 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Related Posts
ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും; 13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളിലെ ഉന്നതിക്കാര്‍ക്ക് വെള്ളരിമല പുതിയവില്ലേജ് പരിസരത്ത് സ്വപ്ന ഭവനങ്ങള്‍ ഒരുക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 126 -ല്‍ ഉള്‍പ്പെട്ട അഞ്ച്…
കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
ജില്ലയിലെ ഗതാഗത മേഖല സുഗമമാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം…
മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയില്‍
പൊന്‍കുഴിയില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍ നിന്നും യുവാവിനെ പിടികൂടിയത്.കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി തടത്തില്‍ വീട്ടില്‍ ഹഫ്സല്‍ എ.കെ(30)യാണ് പിടിയിലായത്.ഇയാളില്‍ നിന്ന് മാരക രാസ…