കല്‍പ്പറ്റ ടൗണില്‍ അഴുക്കുചാല്‍ ഉണ്ടായിട്ടും മഴവെള്ളവും ഉറവ വെള്ളവും റോഡിലൂടെ ഒഴുകുന്നതായി

നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. നിര്‍മ്മാണം നടക്കുമ്പോള്‍ നാട്ടുകാര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നടപടി എടുക്കാത്തതാണ് മഴക്കാലത്ത് വെള്ളം ഒഴുകാന്‍ കാരണമെന്നാണ് പരാതി.

കല്‍പ്പറ്റ പഴയ ബസ്റ്റാന്‍ഡില്‍ സമീപത്താണ് സംഭവം. ഉറവവെള്ളം അടക്കം അഴുക്കുചാലിലേക്ക് ഒഴുകുന്നതിനു പകരം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതോടെ വ്യാപാരികളും കാല്‍നടയാത്രക്കാരും ദുരിതത്തിലായി. നിര്‍മ്മാണം നടക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നിര്‍മ്മാണത്തിലെ അപാകതയാണ് ഇതിന് കാരണം എന്നാണ് വ്യാപാരികള്‍ പറയുന്നത്.

മൂന്നാഴ്ച മുന്‍പാണ് ഇവിടുത്തെ ഡ്രൈനേജ് നിര്‍മ്മാണം പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയിരുന്നു. സമീപത്ത് ചെറിയ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. അടിയന്തരമായി ഈ വെള്ളം അഴുക്കു ഒഴുക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version