പുഞ്ചവയല്‍ നെല്ലിയമ്പം ജനവാസ കേന്ദ്രത്തില്‍ കാടിറങ്ങിയ കാട്ടാനകൂട്ടംസ്വകാര്യ തോട്ടത്തില്‍ തമ്പടിച്ചു. അമ്മാനി വനത്തില്‍ നിന്നും ഇറങ്ങിയ
അഞ്ചംഗ കാട്ടുകൊമ്പന്‍രില്‍ മൂന്നെണ്ണമാണ് നെല്ലിയമ്പത്തെകൃഷിയിടത്തില്‍ തമ്പടിച്ചത് ആനകളെ തുരത്താന്‍ വനം വകുപ്പ് ശ്രമം ആരംഭിച്ചു .
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പുഞ്ചവയലിലെ എസ്റ്റേറ്റില്‍ തങ്ങിയ ആനകളില്‍ രണ്ടെണ്ണം വനത്തിലേക്ക് തിരിച്ച്‌പോയങ്കിലും മൂന്ന് ആനകള്‍ ജനവാസ
കേന്ദ്രത്തില്‍ തങ്ങി . ഇന്ന് രാവിലെയാണ് താഴെ നെല്ലിയമ്പത്തെ മെയിന്‍ റോഡ് മുറിച്ച് കടക്കുന്ന കാട്ടാനകളെ നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് പുല്‍പ്പള്ളി ഫോറസ്റ്റ്‌സെക്ഷനില്‍ നിന്ന് വനപാലകരും, പനമരം പോലീസും സ്ഥലത്ത് എത്തി ആനകളെ വനത്തിലേക്ക് തുരത്താന്‍ നടപടികള്‍ ആരംഭിച്ചു.
വനപാലകരും, വാച്ചര്‍മാരും തോട്ടത്തില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് തോട്ടത്തിലൂടെ തലങ്ങും വിലങ്ങും പഞ്ഞോടിയ കാട്ടു കൊമ്പന്‍മാര്‍ ലക്ഷകണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പടക്കം പൊട്ടിച്ചും കൂകിയും ഓടിക്കുന്ന വനപാലകര്‍ക്ക് നേരെ ഇടക്കിടെ ആനകള്‍ തിരിഞ്ഞ് നിന്ന് ചിഹ്നം വിളിച്ചു. നാട്ടുകാരെ ഭീതിയിലാഴ്ത്തി മൂന്ന് ആനകളും എസ്റ്റേറ്റില്‍ തുടരുകയാണ്. കാട്ടാനകള്‍ വനത്തിലേക്ക് പോകാതെ പകല്‍ മുഴുവന്‍ കൃഷിയിടങ്ങളില്‍ തമ്പടിച്ചതോടെ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്. വനത്തില്‍ നിന്നും ഏറെ അകലെയുള്ള നെല്ലിയമ്പം പ്രദേശത്ത് എത്തിയ കാട്ടാനകളെ അടിയന്തിരമായി തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.