കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. 18-60 നുമിടയില്‍ പ്രായമുള്ള, രണ്ടു വര്‍ഷത്തെ പ്രവാസജീവിതം നയിച്ചവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാം. ഇതിന് പുറമെ, ക്ഷേമനിധി അംഗത്വമെടുത്ത് അംശദായ കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്ക് പിഴ ഇളവോടെ കുടിശ്ശിക അടയ്ക്കാനും അവസരമൊരുക്കുകയാണ് പ്രവാസി ക്ഷേമ ബോര്‍ഡ്. പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ ആവശ്യമായ രേഖകളുമായി എത്തണം. കോഴിക്കോട് മേഖലയിലെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ അംഗത്വ ക്യാമ്പും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847874082, 9447793859.
Related Posts
സ്വര്‍ണ വില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 73,440 രൂപയായി…
വനിതകളെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്ത്തനങ്ങള്മാതൃകാപരം: അഡ്വ പി.കുഞ്ഞായിഷ
വനിതകളെ മുഖ്യധാരയിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വനിതാ കമ്മീഷന് അംഗം അഡ്വ പി. കുഞ്ഞായിഷ. വനിതാ കമ്മീഷന് തരിയോട് ഗ്രാമപഞ്ചായത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജാഗ്രത…
ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. കളേ്രക്ടറ്റില്‍ പുനരധിവാസ…