സന്ധിമയങ്ങുമ്പോഴേക്കും കാട്ടാനകള്‍ ഇറങ്ങുന്നതുകാരണം പുറത്തിറങ്ങാന്‍പോലും ആര്‍ക്കും സാധിക്കുന്നില്ല. പലരും കാട്ടാനക്കലിയില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍.കഴിഞ്ഞ് ഏതാനും ആഴ്ചകളുമായി ഒരുദിവസംപോലും ഒഴിവില്ലാതെയാണ് കാട്ടാന ഇവിടെ ഇറങ്ങുന്നത്. സന്ധ്യമയങ്ങുമ്പോഴേക്കും കാടിറങ്ങിയെത്തുന്ന കാട്ടാന മനുഷ്യജീവനും ഭീഷണിയാവുകയാണ്. കഴിഞ്ഞദിവാസം പ്രദേശവാസിയ കടമ്പക്കാട് സജിയുടെ മകന് കാട്ടാനയുടെ മുന്നില്‍ നിന്ന രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വൈകിട്ട് ഏഴുമണിയോടെ കടയില്‍ പോയിവരുകയായിരുന്നു സജിയുടെ വീടിനുസമീപത്ത് വെച്ചാണ് മകന് കാട്ടാനയുടെ മുന്നില്‍പെട്ടത്. കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ നടപടികള്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനായി ജാഗ്രതസമിതി വിളിക്കാന്‍ വനംവകുപ്പിനോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടാനശല്യത്തിന് പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് കര്‍ഷകജനത നല്കുന്ന മുന്നറിയിപ്പ്.
Related Posts
ചൂരൽമല – മുണ്ടക്കൈ പ്രദേശത്ത് നിരോധനം പിൻവലിച്ചു
ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനം പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡി.…
സ്വകാര്യ ബസ് സമരം പിൻവലിച്ചു
നാളെ മുതൽ സ്വകാര്യബസ്സുടമകൾ സംസ്ഥാന വ്യാപകമായി ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുമായി സംഘടന നേതാക്കൾ നടത്തിയ ചർച്ചയിൽ ബസ്സുടമകൾ മുന്നോട്ട് വെച്ച് ആവശ്യങ്ങളിൽ അനുഭാവപൂർവ്വമായ…
സ്വര്‍ണ വില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 73,440 രൂപയായി…