ഞായറാഴ്ച രാത്രിയിലാണ് ബത്തേരി ബീനാച്ചി എസ്റ്റേറ്റിന്റെ മുഖ്യകവാടത്തിന് എതിര്‍വശത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ,കെ.എല്‍ പൗലോസ്,കെ.ഇ വിനയന് എന്നിവരുടെ ഫോട്ടോ പതിച്ച് അതില്‍ ക്രിമിനല്‍സ് എന്ന രേഖപ്പെടുത്തിയിട്ടുണ്ട്.ഡി.സി.സി പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്യാന്‍ കൂട്ടുനിന്ന ഇവരെ പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.പക്ഷേ പോസ്റ്റര്‍ ആരാണ് പതിച്ചത് എന്നുള്ളതിനെ കുറിച്ച് ഒരു സൂചനയും ഇതില്‍ നല്‍കുന്നില്ല.കഴിഞ്ഞദിവസം മുള്ളന്‍കൊല്ലിയില്‍ ഡിസിസി പ്രസിഡന്റിനെതിരെ കയ്യേറ്റശ്രമം ഉണ്ടായിരുന്നു.ഇതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസമാണ് പോസ്റ്ററുകള്‍ക്ക് പിന്നില്‍ എന്നാണ് സൂചന.
Related Posts
സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തേക്കും.
ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.
120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 73,240 രൂപയായി.ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്.9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറെ ദിവസങ്ങളിലായി…
മാനന്തവാടിയില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 13.5 കോടിയുടെ ഭരണാനുമതി; കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് 2 കോടിയും
മാനന്തവാടിയിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 13.5 കോടി രൂപയുടെ ഭരണാനുമതി. ബജറ്റില്‍ അനുവദിച്ച വിവിധ റോഡ് നവീകരണ പ്രവൃത്തികള്‍ക്കും മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് നിര്‍മാണത്തിനുമാണ് തുക…