കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

ജില്ലയിലെ ഗതാഗത മേഖല സുഗമമാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വെണ്ണിയോട് വലിയ പുഴയ്ക്കു കുറുകെപൊതുമരാമത്ത് വകുപ്പ്8.12 കോടി രൂപ ചെലവിലാണ്കല്ലട്ടി പാലം നിര്‍മ്മിക്കുന്നത്. 78.5 മീറ്റര്‍ നീളത്തിലും ഇരു ഭാഗങ്ങളിലും നടപ്പാതയോട് കൂടി 11 മീറ്റര്‍ വീതിയിലുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.

പൈല്‍ ഫൗണ്ടേഷന്‍ നല്‍കി പാലത്തിന്റെ അടിത്തറ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
പാലങ്ങള്‍ ഒരു നാടിന്റെ വികാരമാണെന്നും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാല് വര്‍ഷത്തിനിടയില്‍ 150 പാലങ്ങള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 257 കിലോമീറ്റര്‍റോഡുകള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ബിഎം & ബിസി റോഡുകളാക്കി ഉയര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടി സിദ്ദീഖ് എംഎല്‍എ അധ്യക്ഷത വഹിച്ചപരിപാടിയില്‍ കല്‍പ്പറ്റബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അബ്ദുറഹ്‌മാന്‍, സൂപ്രണ്ടിങ്എന്‍ജിനീയര്‍ ഇ ജെ വിശ്വപ്രകാശ്, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സി എസ് അജിത്ത്, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ ബിനിത, കോട്ടത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version