മാലിന്യക്കുഴിയില്‍ പശു കുടുങ്ങിയത് ഒരാഴ്ച, ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്സ്. മാനന്തവാടി എരുമത്തെരുവ് സ്വദേശി രാജേഷിന്റെ പശുവാണ് ഒരാഴ്ച മുന്‍പ് കുഴിയില്‍ വീണത്. കുഴി കവുങ്ങും പ്ലാസ്റ്റിക് ചാക്കുകളും വെച്ച് മൂടിയ നിലയില്‍ ആയിരുന്നതിനാല്‍ പശു വീണത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് പശുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി പശുവിനെ രക്ഷപ്പെടുത്തി. അസി. സ്റ്റേഷന് ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, എസ്എഫ്ആര്‍ ഒ പ്രഭാകരന്, ഒജിഎഫ്ആര്ഒമാരായ എ സതീഷ്, കെ ജി ശശി, ബിനീഷ് ബേബി, പി ഡി അനുറാം, ആര് സി ലെജിത്, ഹോംഗാര്‍ഡ് വി ജി രൂപേഷ് എന്നിവര്‍ ചേര്‍ന്നാണ് പശുവിനെ പുറത്തെടുത്തത്.
Related Posts
ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു
മൂന്ന് വര്‍ഷമായി മരിയനാട് കെഎഫ്ഡിസിയുടെ ഭൂമിയില്‍ കുടില്‍ കെട്ടി കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭൂമി നല്കാന് നടപടിയുണ്ടാക്കണമെ ന്നാവശ്യപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ സര്‍വ്വയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ…
ഹേമചന്ദ്രൻ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നൗഷാദിനെ തെളിവെടുപ്പിനായി ബത്തേരിയിൽ എത്തിച്ചു
ഹേമചന്ദ്രൻ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നൗഷാദിനെ തെളിവെടുപ്പിനായി ബത്തേരിയിൽ എത്തിച്ചു പഴുപ്പത്തൂർ കൈവട്ടമൂലയിൽ നൗഷാദ് ഹേമചന്ദ്രനെ താമസിപ്പിച്ച വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്കോഴിക്കോട് എസിപി ഉമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ്…
റാഗിങിനായി വാട്സ്ആപ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ റാഗിങിന് തടയിടാൻ യുജിസി
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ റാഗിങ് പരാതികളും ഉയര്‍ന്നു തുടങ്ങി. സ്കൂള്‍ കോളേജ് പരിസങ്ങളില്‍ തുടങ്ങിയ റാഗിങിന്റെ പുതിയ വേര്‍ഷന്‍ ഡിജിറ്റല്‍ റാഗിങ് ആണ്. വാട്സ്ആപ് പോലുള്ള…