സുല്‍ത്താന്‍ബത്തേരി ഓടപ്പള്ളത്ത് കാട്ടുപന്നിയുടെ ആക്രമണം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരന്‍ (38) സമീപവാസിയായ ഓലിക്കല്‍ ധനൂപ് (32)എന്നിവക്കാണ് പരിക്കേറ്റത്. മൂവരെയും സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടപ്പള്ളത്തു നിന്ന് പഴേരിയിലേക്ക് റോഡിലേക്ക് നടന്നു പോകുന്നതിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി മൂവരെയും ആക്രമിക്കുകയായിരുന്നു. രാവിലെ 8:45 ടെ ആണ് ആക്രമണം ഉണ്ടായത്. സുരേഷിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്
Related Posts
സ്വകാര്യ പണിമുടക്ക് യാത്രക്കാരെ വലച്ചു.
വിവിധ ജോലികള്‍ക്കും ആശുപത്രി ആവശ്യങ്ങള്‍ക്കുമായി നേരത്തെ ഇറങ്ങിയവരടക്കം വാഹനം കിട്ടാതെ ബുദ്ധിമുട്ടിലായി.വിദ്യാര്‍ത്ഥികളെ അടക്കം ബസ് സമരം കാര്യമായി ബാധിച്ചു.കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ റൂട്ടില്‍ ഇറക്കിയാണ് പണിമുടക്കിനെ നേരിട്ടത്.സുല്‍ത്താന്‍ബത്തേരി…
സ്വകാര്യബസ് ദേഹത്ത് കയറി ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു
കല്‍പ്പറ്റ മുണ്ടേരി ഗ്രേസ് നിവാസില്‍ മേരി(68) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ ചുണ്ടേല്‍ ടൗണിലാണ് അപകടമുണ്ടായത്.ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മരിയനാട് എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു; സര്‍ക്കാര്‍ ഇടപെടലും ആരോഗ്യകരമായ ചര്‍ച്ചകളും വഴി തുറന്നു: മന്ത്രി ഒ ആര് കേളു.
ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര തുക വയനാട് പാക്കേജിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്നത് തുടങ്ങി. വെള്ളിയാഴ്ച്ച ഇരുളം രാഗം ഓഡിറ്റോറിയത്തില്‍ നടന്ന വിതരണോദ്ഘാടന പരിപാടിയില്‍ അഞ്ച് പേര്‍ക്ക്…