വനിതകളെ മുഖ്യധാരയിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വനിതാ കമ്മീഷന് അംഗം അഡ്വ പി. കുഞ്ഞായിഷ. വനിതാ കമ്മീഷന് തരിയോട് ഗ്രാമപഞ്ചായത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജാഗ്രത സമിതി പരിശീലന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായി. ജാഗ്രത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കെ സുനില്‍കുമാര്‍ ക്ലാസ് എടുത്തു. വനിതകളും കുട്ടികളും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ വാര്‍ഡ്തല ജാഗ്രത സമിതികളിലൂടെ പരിഹരിക്കപ്പെടുകയും അല്ലാത്തവ പഞ്ചായത്ത്തല ജാഗ്രത സമിതിയിലേക്ക് നല്കി പരിഹാരം കണ്ടെത്താന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്‍.ജി ജിഷ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, അംഗങ്ങളായ കെ.വി ഉണ്ണികൃഷ്ണന്, ചന്ദ്രന് മഠത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വത്സല നളിനാക്ഷന്, സിബില്‍ എഡ്വേര്‍ഡ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാധാ മണിയന്, സെക്രട്ടറി ഇന്‍- ചാര്‍ജ് കെ.ഹംസ എന്നിവര്‍ സംസാരിച്ചു
Related Posts
ശക്തമായ മഴ
സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം മുതല്‍…
ജില്ലയിലെ പ്രധാന അറിയിപ്പുകള്
മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12…
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ് റിയാസ്
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ…