കല്‍പ്പറ്റ ദ്വാരക സേക്രട്ട് ഹാര്‍ഡ് ഹൈസ്കൂളില്‍ പഠിക്കുന്ന പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥി പാലിയണ വൈഷ്ണവ് (17) തീ കൊളുത്തി ആത്മഹത്യ ചെയ്യ്ത സംഭവത്തില്‍ മരണക്കുറിപ്പ് കിട്ടിയ നിലക്ക് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് അധ്യാപകന്റെ പീഡനത്തില്‍ മടുത്തുവെന്നും ജീവിതം അവസാനിപ്പിക്കുകയാണന്നും നിയമം അദ്ദേഹത്തിന് ശിക്ഷ നല്കട്ടെയെന്നും എഴുതിയിട്ടുണ്ട്. അധ്യാപകനെതിരെ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡണ്ട് അമല്‍ജോയി പ്രസ്താവിച്ചു.സുശോഭ് ചെറുകുമ്പം, നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്, എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -