രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആദര്‍ശിന്റെ ചികിത്സാ ചിലവിനുള്ള ധനസമാഹരണത്തിനായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്തംഗം നിഷ ശശി ചെയര്‍പേഴ്സണും കെ.വി. ജോബി കണ്‍വീനറായുമാണ് കമ്മിറ്റി രൂപീകരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍ ചെയര്‍പേഴ്സണ്‍ന്റേയും കണ്‍വീനറുടെയും പേരില്‍ സംയുക്ത അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ആദര്‍ശിന്റെ ജീവന് രക്ഷിക്കാനായി സുമനസ്സുകള്‍ സഹായിക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിഷ ശശി, ജോബി കരോട്ടുകുന്നേല്‍, ശ്രീനിവാസന് പുളിക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -