- Advertisement -

- Advertisement -

മേപ്പാടി പോളിടെക്‌നിക് കോളേജില്‍ ഇന്ന് പിടിഎ യോഗം

0

വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായ മേപ്പാടി പോളിടെക്നിക് കോളേജില്‍ ഇന്ന് പിടിഎ യോഗം ചേരും. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. കോളേജിലെ മയക്കുമരുന്ന് സംഘങ്ങളുടെ ട്രാബിയോക് എന്ന വാട്‌സപ്പ് കൂട്ടായ്മ നിരോധിക്കാനും കോളേജ് അധികൃതരുടെ

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട കോളേജ് ഡിസംബര്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോളേജില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ വൈത്തിരി തഹസീല്‍ദാരുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. കോളേജിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി പ്രിന്‍സിപ്പള്‍ സി. സ്വര്‍ണ്ണ അറിയിച്ചു. അതേസമയം മേപ്പാടി പോളിടെക്‌നിക് കോളേജിലെ ലഹരി ഉപയോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ നര്‍ക്കോട്ടിക് സെല്‍ അന്വേഷണം തുടങ്ങി. ക്യാംപസിനകത്ത് രൂപം കൊണ്ട ട്രാബിയോക് എന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം

 

Leave A Reply

Your email address will not be published.

You cannot copy content of this page