- Advertisement -

- Advertisement -

കത്തി നശിച്ച കാറില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

0

കേളകം മഹാറാണി ടെക്സ്റ്റയില്‍സ് ഉടമ മാത്യു എന്ന മത്തച്ചനാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് കണിയാരം ജികെഎംഎച്ച്എസിന് സമീപം റബര്‍തോട്ടത്തിലെ റോഡിലാണ് കാര്‍ കത്തിനശിച്ചത്.കത്തിയകാറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്ന് പ്രാഥമികനിഗമനം.ഉടന്‍ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചിരുന്നു.ഫയര്‍ഫോഴ്‌സ് എത്തി ആളി കത്തിയ കെടുത്തിയപ്പോഴാണ് സെലേരിയോ കാറിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പി. എപി ചന്ദ്രന്‍, മാനന്തവാടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം.അബ്ദുള്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ദൂരൂഹതയുണ്ടോ എന്നറിയാള്‍ പോലീസ് അന്വേഷണത്തിലൂടെ മാത്രമെ കഴിയുകയുള്ളു.

 

Leave A Reply

Your email address will not be published.

You cannot copy content of this page