- Advertisement -

- Advertisement -

റോഡ് തകര്‍ന്നു യാത്ര ദുരിതം

0

കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാര്‍ഡ് നടവയല്‍ – പാടിക്കുന്ന് – ആയ്യുര്‍വേദ ജംഗ്ഷന്‍ റോഡാണ് ടാറിംങ്ങ് പോലുമില്ലാതെ തകര്‍ന്ന് നാട്ടുകാര്‍ക്ക് ദുരിതമായി മാറിയത്.പാടിക്കുന്ന് ആദിവാസി കോളനിയിലേക്കടക്കം നിരവധിയാളുകള്‍ ദിനംപ്രതി സഞ്ചരിക്കുന്ന റോഡാണിത്.മാസങ്ങള്‍ക്ക് മുന്‍പ് അരിക് ഇടിഞ്ഞ് ഈ റൂട്ടില്‍ ഗതാഗതം തടസ്സപെട്ടിരുന്നു തുടര്‍ന്ന് സംരക്ഷണഭിത്തി നിര്‍മ്മിച്ചങ്കിലും , റോഡ് ടാറിംങ് ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നില്ല കാല്‍നടയാത്രക്ക് പോലും പറ്റാത്ത വിധം തകര്‍ന്ന റോഡ് അടിയന്തിരമായി നന്നാക്കാന്‍ ആവശ്യമായ നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .റോഡ് ടാറിങ് പ്രവര്‍ത്തികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും ഫണ്ട് വകയിരുത്തിയിട്ടുണ്ടന്നും പഞ്ചായത്തംഗം സന്ധ്യ ലീഷു പറഞ്ഞു.

 

 

Leave A Reply

Your email address will not be published.

You cannot copy content of this page