- Advertisement -

- Advertisement -

പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

0

 

ബത്തേരി ടൗണില്‍ ഹോട്ടലുകളിലും,മെസുകളിലും, ചായക്കടകളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. 11 കടകളില്‍ പരിശോധന നടത്തിയതില്‍ കെ എസ് ആര്‍ടി സി ഗ്യാരേജിന് സമീപം സല്‍ക്കാര, കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്കുള്ളിലെ ചായക്കട, കോട്ടക്കുന്ന് മലബാര്‍ മെസ്, കോട്ടക്കുന്ന് ജംഗ്ഷനിലെ ഹോട്ടല്‍ റോസ്, കോട്ടക്കുന്ന് കോളേജ് റോഡിലെ ന്യൂ സല്‍ക്കാര എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയതെന്നും ഈ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായും എച്ച് ഐ സജി മാധവന്‍ പറഞ്ഞു.

അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിസരം വൃത്തിഹീനമായ കടകള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാനും , 15 ദിവസം കൂടുമ്പോള്‍ ജല സംഭരണികള്‍ വൃത്തിയാക്കാനും നിര്‍ദേശം നല്‍കി.ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം ടൗണിലെ ഹോട്ടലുകളിലും മെസുകളിലും നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയത്. പഴകിയ ബീഫ് കറികള്‍, ചിക്കന്‍ , കപ്പ, മീന്‍ കറി, തൈര്, പൂപ്പല്‍ പിടിച്ച അച്ചാര്‍, എണ്ണക്കടികള്‍ എന്നിവയാണ് പിടികൂടിയത്.

11 കടകളില്‍ പരിശോധന നടത്തിയതില്‍ കെ എസ് ആര്‍ടി സി ഗ്യാരേജിന് സമീപം സല്‍ക്കാര, കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്കുള്ളിലെ ചായക്കട, കോട്ടക്കുന്ന് മലബാര്‍ മെസ്, കോട്ടക്കുന്ന് ജംഗ്ഷനിലെ ഹോട്ടല്‍ റോസ്, കോട്ടക്കുന്ന് കോളേജ് റോഡിലെ ന്യൂ സല്‍ക്കാര എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയതെന്നും ഈ സ്ഥാപനങ്ങ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായും എച്ച് ഐ സജി മാധവന്‍ പറഞ്ഞു. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാനും , ജല സംഭരണികള്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ശുചിയാക്കാനും നിര്‍ദേശം നല്‍കി.

ശുചിത്വ നഗരം സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ആരോഗ്യവിഭാഗം ഹോട്ടലുകള്‍, മെസുകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തിയത്. എച്ച് ഐക്ക് പുറമെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി എസ് സുധീര്‍ , പി എസ് സവിത , വി കെ സജീവ്, നഗരസഭ ജീവനക്കാരന്‍ നൗഷാദ് എന്നിവരും സംബന്ധിച്ചു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനുമാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.

Leave A Reply

Your email address will not be published.

You cannot copy content of this page