കല്‍പ്പറ്റ: വനിതാ മതില് വിജയിപ്പിക്കുന്നതിനായി വനിതാ ജീവനക്കാരെ തെരുവിലിറക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് കളക്ടറേറ്റിനു മുന്നില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാ ജീവനക്കാര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജാള്യത മറക്കുന്നതിനും സര്‍ക്കാരിന്റെ അഴിമതി കഥകളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും വേണ്ടി പടച്ചുണ്ടാക്കുന്ന വനിതാ മതിലില്‍ ജീവനക്കാരെ ബലിയാടാക്കരുതെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ ഗ്ലോറിന്‍ സെക്വീര കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഷീജമോള്‍ കെ. ഇയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മയില്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, ടി. അജിത്ത്കുമാര്‍, എം.എന്‍ പുഷ്പവല്ലി, ജയ കെ.എസ്, ആന്‍സി തോമസ്, നസീമ, ഭാരതി, ജോസ് കെ.എ, ലൈജു ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -