- Advertisement -

- Advertisement -

പൂതാടി പഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കം

0

ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ആറായിരത്തോളം ഗുണഭോക്താക്കള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.കാരാപുഴ പദ്ധതിയില്‍ നിന്നും പൈപ്പ് വഴി പുതാടി പഞ്ചായത്തില്‍ വെള്ളം എത്തിച്ച് ശുദ്ധീകരണം നടത്തിയാണ് പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ശുദ്ധജലം വിതരണം ചെയ്യുന്നത് . കേണിച്ചിറ താഴത്തങ്ങാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു . ജല അതോരിറ്റി എക്സ്സിക്യൂട്ടീവ് എഞ്ചനീയര്‍ പി സി ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു .വൈ. പ്രസിഡന്റ് എം എസ് പ്രഭാകരന്‍ ,രുഗ്മണി സുബ്രഹ്‌മണ്യന്‍ , പ്രകാശന്‍ നെല്ലിക്കര , മിനി സുരേന്ദ്രന്‍ മിനി പ്രകാശന്‍ ,കെ ജെ സണ്ണി ,സ്മിതാ സജി , ഐ ബി മൃണാളിനി , തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page