- Advertisement -

- Advertisement -

കൊള്ളപ്പലിശക്കാരന്‍ മാനന്തവാടിയില്‍ അറസ്റ്റില്‍

0

പണം വായ്പ നല്‍കി കൊള്ളപ്പലിശ ഈടാക്കുന്നയാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.മൈത്രിനഗര്‍ ഗീതാ നിവാസില്‍ എം.ബി. പ്രതീഷിനെ (47) ആണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.മാനന്തവാടി ചൂട്ടക്കടവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതീഷ് പണം നല്‍കി പലിശ ഈടാക്കിയതെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെയും മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസന്വേഷിച്ചത്.തിങ്കളാഴ്ച രാവിലെ ഏഴോടെ പ്രതീഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആറ് ചെക്ക്ലീഫും മൂന്ന് ആര്‍.സി. ബുക്കുകളും ഒരു സ്റ്റാമ്പ് പേപ്പറും 3,80,900 രൂപയും വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊള്ളപ്പലിശ ഈടാക്കുന്നവര്‍ക്കായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. എസ്.ഐ കെ.കെ. സോബിന്‍, ജൂനിയര്‍ എസ്.ഐ സാബു ചന്ദ്രന്‍, എ.എസ്.ഐ സജി, സീനിയര്‍ സിവില്‍ പോലീസ് ഷൈല, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനീഷ്, സാഗര്‍ രാജ്, രഞ്ജിത്ത്, അനീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page