- Advertisement -

- Advertisement -

ബാവലിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

0

കെ.എസ്.ആര്‍.ടി.സി ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്. മൂളിത്തോട് സ്വദേശികളായ സുലൈമാന്‍(40) ബെന്നി(51) കമ്മന സ്വദേശിനി പ്രമീള (71) സുനില്‍ (32) എന്നിവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇവരെ കൂടാതെ രണ്ടുപേര്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം മടങ്ങി. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ കാര്‍ ഡ്രൈവറെ നാട്ടുകാരാണ് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. വൈകുന്നേരം ആറ് മണിയോടെ ബാവലി കക്കേരിയില്‍ മൈസൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സും, മൈസൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തില്‍പെട്ടത്. മാനന്തവാടിയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page