പൂതാടി പഞ്ചായത്തില്‍ നവംബര്‍ 6 മുതല്‍ തുടങ്ങിയ കേരളോത്സവം സമാപിച്ചു.പൂതാടി പഞ്ചായത്തും , യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തില്‍ പഞ്ചായത്തിലെ യുവതി യുവാക്കളുടെ കലാ കായിക അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 22 വാര്‍ഡുകളിലേയും കലാകാരന്മാര്ക്ക് അവസരം നല്കാന് സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു പറഞ്ഞു. ഇന്ന് പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ സ്റ്റേജ് മത്സരങ്ങളില്‍ സംഘനൃത്തം , ഭരതനാട്യം , നാടോടി നൃത്തം , മാപ്പിളപാട്ട് , ലളിതഗാനം , കവിതാലാപനം തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.വൈ. പ്രസിഡന്റ് എം എസ് പ്രഭാകരന് ,യൂത്ത് കോഡിനേറ്റര്‍ , അനീഷ് , പ്രോഗ്രാം ഇന്‍ ചാര്‍ജ്ജ്,സന്തോഷ്,പഞ്ചായത്തംഗങ്ങളായ തങ്കച്ചന്നെല്ലിക്കയം,രുഗ്മണി സുബ്രഹ്മണ്യന്,കെ ജെ സണ്ണി , മിനി സുരേന്ദ്രന്,ഐ ബി മൃണാളിനി,ടി കെ സുധീരന്,ബി എം സരിത,ധന്യ,ഷൈല,ഒ.കെ ലാലു തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -