ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അക്ഷയശ്രീ സ്വാശ്രയ സംഘവും വടംവലി അസോസിയേഷനും സംയുക്തമായി അഖില വയനാട് വടംവലി മത്സരം സംഘടിപ്പിച്ചു.പനമരം കൈപ്പാട്ടുകുന്നില് പ്രത്യേകം സജ്ജീകരിച്ച ഫ്ളഡ്ലൈറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വയനാട്ടിലെ 35ഓളം പ്രമുഖ ടീമുകള്‍ പങ്കെടുത്തു.മത്സരത്തില്‍ വാവ വൈത്തിരി ഒന്നാമതായി.രണ്ടാം സ്ഥാനം വിന്നേഴ്സ് അമ്മാനിയും,മൂന്നാം സ്ഥാനം അവാന പള്ളിക്കുന്നും കരസ്ഥമാക്കി.കമ്പളക്കാട് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ വി.വി. അജീഷ് ഉദ്ഘാടനം ചെയ്തു.ഉമേഷ് വി.യു ആദ്യക്ഷത വഹിച്ചു.ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘാടക സമിതി സമാഹരിച്ച തുക രോഗികളുടെ ആശ്രിതര്‍ക്ക് കൈമാറി.
- Advertisement -
- Advertisement -