തൊഴിലുറപ്പു ജോലി ചെയ്യാതെ ഒപ്പിട്ട് പണം കൈപ്പറ്റിയ നെന്മേനി ഗ്രാമ പഞ്ചായത്തംഗം എം.എം ജോര്‍ജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നെന്മേനി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സി.റ്റി ചന്ദ്രന്‍, അബ്ദുള്ള മാടക്കര, വി.ടി ബേബി, അസൈനാര്‍, വി.എം വര്‍ഗ്ഗീസ്, കെ.സി.കെ തങ്ങള്‍ കെ.കെ പോള്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -