- Advertisement -

- Advertisement -

പാസിംഗ് ഔട്ട് പരേഡ് നടത്തി

0

ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പനമരവും,നീര്‍വാരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി എസ്പിസി സൂപ്പര്‍ സീനീയര്‍ പാസ്സിംഗ്ഗ് ഔട്ട് പരേഡ് നടത്തി. പരേഡില്‍ വിശിഷ്ഠാതിഥിയായി പങ്കെടുത്ത ബഹു: ജില്ലാ പൊലിസ് മേധാവി ശ്രീ ആര്‍. ആനന്ദ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ച് എസ്പിസി യുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.ഡിവൈഎസ്പി സി ചന്ദ്രന്‍,എഡിഎന്‍ഒവി ഷാജന്‍,എസ്എച്ച്ഒ വിമല്‍ ചന്ദ്രന്‍,സി ഷിഹാബ് അധ്യാപകരായ നവാസ് ടി, രേഖ കെ എന്നിവര്‍ പങ്കെടുത്തു.അച്ചടക്കവും, അനുസരണയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുത്ത് പൊതുജനങ്ങളും നാടിനും മാതൃകാപരമായ വഴികാട്ടികളായി രാജ്യനന്മക്കായി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് പോലീസ് മേധാവി വിദ്യാര്‍ഥികളോട് പറഞ്ഞു. ഇതില്‍ നിന്ന് പിരിഞ്ഞ് പോയാലും ജീവിതത്തില്‍ അച്ചടക്കം കാത്ത് സൂക്ഷിക്കണമെന്നും അദേഹം ഓര്‍മ്മപ്പെടുത്തി ഡിവൈഎസ്പി സി ചന്ദ്രന്‍ , എഡിഎന്‍ഒവി ഷാജന്‍,എസ്എച്ച്ഒ വിമല്‍ ചന്ദ്രന്‍, സി ഷിഹാബ് അധ്യാപകരായ നവാസ് ടി, രേഖ കെ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

You cannot copy content of this page