- Advertisement -

- Advertisement -

വന്യമൃഗം പശുകിടാവിനെ ആക്രമിച്ച് കൊന്നു

0

ഇന്നലെ വൈകുന്നേരമാണ് കല്‍പ്പറ്റ ചുഴലി പെരുന്തട്ടയിലെ കൂന്തലത്ത് അബ്ദുറഹിമാന്റെ രണ്ട് വയസ് പ്രായമുള്ള പശുകിടാവിനെ വന്യമൃഗം ആക്രമിച്ച് കൊന്നു തിന്നത്. മേപ്പാടി ഫോറസ്റ്റ്് റേഞ്ചില്‍പ്പെട്ട ചുഴലിയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന തോട്ടംമേഖലയിലാണ് വന്യമൃഗമിറങ്ങിയത്. മേയാന്‍ വിട്ട പശുവിനെ കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലാണ് പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്.ആറുമാസം മുന്‍പ് പ്രദേശത്ത് പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. വീണ്ടും പ്രദേശത്ത് ഉണ്ടായ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍ ഉള്‍പ്പടെയുള്ള നാന്നൂറോളം കുടുംബങ്ങള്‍ ആശങ്കയിലാണ്.സമീപമുള്ള ഫോറസ്റ്റില്‍ നിന്നുമാണ് വന്യമൃഗം വന്നതെന്നാണ് സംശയം. ഇതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്.
കല്‍പ്പറ്റ ചുഴലി പെരുന്തട്ടയില്‍ വന്യമൃഗം പശുകിടവിനെ ആക്രമിച്ച് കൊന്നു. ഇന്നലെ വൈകുന്നേരമാണ് പശുകിടവിനെ ആക്രമിച്ചു കൊന്നത്. വനംവകുപ്പിനെ വിവരമറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page