- Advertisement -

- Advertisement -

എല്ലക്കൊല്ലിയില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് കാട്ടാനകള്‍

0

പൂതാടി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വനാതിര്‍ത്തി പ്രദേശങ്ങളായ എല്ലകൊല്ലി, മണല്‍വയല്‍ പ്രദേശത്താണ് കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാനകള്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്.വനാതിര്‍ത്തിയിലെ വൈദ്യുതി വേലി തകര്‍ത്താണ് ആനകള്‍ നാട്ടിലിറങ്ങുന്നത് . പ്രദേശത്തെ കര്‍ഷകരായ എലവുങ്കല്‍ രജീഷ് , അളകടവില്‍ രവി , കാട്ടുക്കുടിയില്‍ ശശി എന്നിവരുടെ തെങ്ങ് ,വാഴ , കമുക് , കൃഷികള്‍ നശിപ്പിച്ചു.വനം വകുപ്പ് പുല്‍പ്പള്ളി സെക്ക്ഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. കൃഷി നാശം സംഭവിച്ചവര്‍ക്ക് മതിയായ നഷ്ട്ട പരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപെട്ടു.ആഴ്ചകള്‍ക്ക് മുന്‍മ്പ് അതിരാറ്റുകുന്നില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു . മണല്‍വയല്‍ കല്ലോണിക്കുന്ന് പ്രദേശത്ത് കടുവയുടെ സാന്നിധ്യവും ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്.വനാതിര്‍ത്തിയിലെ വൈദ്യുതി വേലി കാര്യക്ഷമമാക്കണമെന്നും,ആന കിടങ്ങ് നവീകരണം നടത്തണമെന്നും മണല്‍വയല്‍ മേഖലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നും പഞ്ചായത്ത് വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ ആവശ്യപെട്ടു.

 

 

Leave A Reply

Your email address will not be published.

You cannot copy content of this page