- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

അക്ഷയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിലെ 9 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി (ചെറുപുഴ), കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (പുത്തൂര്‍വയല്‍, വെള്ളാരംകുന്ന്), പുല്‍പ്പള്ളി (കളനാടിക്കൊല്ലി), കണിയാമ്പറ്റ (നടവയല്‍), അമ്പലവയല്‍ (ഒഴലക്കൊല്ലി), പടിഞ്ഞാറത്തറ (പന്തിപ്പൊയില്‍), നൂല്‍പ്പുഴ (വടക്കനാട്), വെള്ളമുണ്ട (പത്താം മൈല്‍) എന്നിവിടങ്ങളിലെ അക്ഷയ സംരംഭകരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഫോണ്‍: 04936 206265.

 

ലോഗോ ക്ഷണിച്ചു

 

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ”വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം” പദ്ധതിക്കായി പൊതുജനങ്ങളില്‍ നിന്നും ലോഗോ ക്ഷണിച്ചു. ലോഗോ മാതൃക ജെപിഇജി ഇമേജായി നവംബര്‍ 30 നകം dpwynd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 8281040626 എന്ന നമ്പറില്‍ വാട്‌സാപ്പ് മെസേജായോ അയക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പാരിതോഷികം നല്‍കും.

 

ജില്ലാതല ജനകീയ ചര്‍ച്ച

 

സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ജനകീയ ചര്‍ച്ച നവംബര്‍ 26 ന് ഉച്ചയ്ക്ക് 2 ന് കല്‍പ്പറ്റ, മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ നടക്കും.

 

ഓട്ടോറിക്ഷ പാര്‍ക്കിംഗ് പരിശോധന മാറ്റിവെച്ചു

 

മാനന്തവാടി സബ് ആര്‍.ടി.ഓഫീസിന്റെ പരിധിയില്‍ വരുന്ന മാനന്തവാടി മുനിസിപ്പല്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളുടെ പരിശോധന മാറ്റിവെച്ചതായി മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ചെന്നലോട് ജില്ലാ ട്രെയിനിംഗ് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത 2022 ഏപ്രില്‍ 1 ന് 65 വയസ്സ് കവിയരുത്. ടി.സി.എം.സി രജിസ്ട്രേഷനോട് കൂടെയുള്ള എം.ബി.ബി.എസ്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 25 ന് ഉച്ചയ്ക്ക് 2 ന് കൂടിക്കാഴ്ചക്ക് ഹാജറാകണം. ഫോണ്‍: 04936 202771.

 

അങ്കണവാണി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

 

ഐ.സി.ഡി.എസ് പനമരം അഡീഷണല്‍ പ്രോജക്ട് ഓഫീസിനു കീഴിലുള്ള പൂതാടി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബര്‍ 9 ന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 9. യോഗ്യതയുള്ളവര്‍ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പനമരം അഡീഷണല്‍, പുല്‍പ്പളള്ളി, പിന്‍ – 673579 എന്ന വിലാസത്തില്‍ തപാലിലോ, ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04936 240062.

 

അപേക്ഷ ക്ഷണിച്ചു

 

തൊഴിലധിഷ്ഠിത/പ്രവര്‍ത്തിപര/സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ക്ക് പ്രൊഫഷണല്‍ കോഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 202668.

 

പി.ആര്‍.ഡി വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വയനാട് ജില്ലയിലെ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ പരിപാടികള്‍ കവര്‍ ചെയ്ത് നല്‍കുന്നതിനായി രണ്ടു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള പാനലാണ് തയ്യാറാക്കുന്നത്. പ്ലസ്ടുവും ദൃശ്യമാധ്യമ രംഗത്ത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വയനാട് ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. പി.ആര്‍.ഡിയിലും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളിലും പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും അനുബന്ധ ഉപകണങ്ങളും എഡിറ്റ് സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പും വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തേണ്ടതിനാല്‍ ഡ്രൈവിംഗ് ലൈസന്‍സും വേണം. സൂക്ഷ്മപരിശോധനയില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി ടെസ്റ്റ് കവറേജ്, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ യോഗ്യതകളും ബന്ധപ്പെടാവുന്ന വിവരങ്ങളുമടങ്ങിയ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 2022 ഡിസംബര്‍ ഒന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട്. ഫോണ്‍: 04936 202529.

 

Leave A Reply

Your email address will not be published.

You cannot copy content of this page