വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് പൊതുതാല്‍പര്യമുണ്ടെങ്കില്‍പോലും ഇനി ആരുടെയും വ്യക്തിഗത വിവരങ്ങള്‍ മറുപടിയായി ലഭിച്ചേക്കില്ല. പുതിയ ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്ലിന്റെ കരടില്‍ ഇതു സംബന്ധിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാരണത്താല്‍ മറുപടി നിഷേധിക്കാന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ക്ക് വിശാലമായ അധികാരം നല്‍കുന്നതാണു വ്യവസ്ഥ. ഇതിനായി 2005ലെ വിവരാവകാശ നിയമത്തിന്റെ എട്ടാം വകുപ്പില്‍ ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ട്.
- Advertisement -
- Advertisement -